Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Real X Manchester City

ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗി​​ല്‍ ഇ​​ന്നു സൂ​​പ്പ​​ര്‍ പോ​​രാ​​ട്ടം; റയൽ x മാഞ്ചസ്റ്റർ സിറ്റി

മാ​​ഡ്രി​​ഡ്: യു​​വേ​​ഫ ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗ് ഫു​​ട്‌​​ബോ​​ളി​​ല്‍ ഇ​​ന്നു സൂ​​പ്പ​​ര്‍ ക്ലാ​​ഷ്. സ്പാ​​നി​​ഷ് ലാ ​​ലി​​ഗ ക​​രു​​ത്ത​​രാ​​യ റ​​യ​​ല്‍ മാ​​ഡ്രി​​ഡ് ഇം​​ഗ്ലീ​​ഷ് ക്ല​​ബ് മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി​​യെ നേ​​രി​​ടും. റ​​യ​​ലി​​ന്‍റെ ത​​ട്ട​​ക​​മാ​​യ സാ​​ന്‍റി​​യാ​​ഗൊ ബ​​ര്‍​ണ​​ബ്യൂ​​വി​​ലാ​​ണ് ഈ ​​വ​​മ്പ​​ന്‍ പോ​​രാ​​ട്ടം. ഇ​​ന്ത്യ​​ന്‍ സ​​മ​​യം ഈ ​​രാ​​ത്രി 1.30നാ​​ണ് കി​​ക്കോ​​ഫ്.

ഞാ​​യ​​റാ​​ഴ്ച സ്പാ​​നി​​ഷ് ലാ ​​ലി​​ഗ​​യി​​ല്‍ സെ​​ല്‍​റ്റ വി​​ഗോ​​യ്‌​​ക്കെ​​തി​​രേ 2-0ന്‍റെ ​​അ​​പ്ര​​തീ​​ക്ഷി​​ത തോ​​ല്‍​വി വ​​ഴ​​ങ്ങി​​യ​​ശേ​​ഷ​​മാ​​ണ് റ​​യ​​ല്‍ ഇ​​ന്നി​​റ​​ങ്ങു​​ന്ന​​ത്. ഇം​​ഗ്ലീ​​ഷ് പ്ര​​മീ​​യ​​ര്‍ ലീ​​ഗി​​ല്‍ അ​​വ​​സാ​​നം ക​​ളി​​ച്ച മ​​ത്സ​​ര​​ത്തി​​ല്‍ സി​​റ്റി 3-0ന് ​​സ​​ണ്ട​​ര്‍​ല​​ന്‍​ഡി​​നെ കീ​​ഴ​​ട​​ക്കി. എ​​ന്നാ​​ല്‍, ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗി​​ല്‍ ക​​ഴി​​ഞ്ഞ മ​​ത്സ​​ര​​ത്തി​​ല്‍ ലെ​​വ​​ര്‍​കൂ​​സെ​​നോ​​ട് 2-0ന് ​​സി​​റ്റി പ​​രാ​​ജ​​യ​​പ്പെ​​ട്ടി​​രു​​ന്നു. ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗി​​ലെ അ​​വ​​സാ​​ന മ​​ത്സ​​ര​​ത്തി​​ല്‍ ഏ​​ഴ് ഗോ​​ള്‍ ത്രി​​ല്ല​​റി​​ല്‍ റ​​യ​​ല്‍ മാ​​ഡ്രി​​ഡ് 4-3ന് ​​ഒ​​ളി​​മ്പ്യാ​​ക​​സി​​നെ കീ​​ഴ​​ട​​ക്കി.

ആ​​ശാ​​നെ​​തി​​രേ ശി​​ഷ്യ​​ന്‍

റ​​യ​​ല്‍ മാ​​ഡ്രി​​ഡ് x മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി പോ​​രാ​​ട്ട​​ത്തി​​ല്‍ ഏ​​റ്റ​​വും ശ്ര​​ദ്ധേ​​യം ഇ​​രു ടീ​​മി​​ന്‍റെ​​യും മാ​​നേ​​ജ​​ര്‍​മാ​​രാ​​യ സാ​​ബി അ​​ലോ​​ണ്‍​സോ​​യും പെ​​പ് ഗ്വാ​​ര്‍​ഡി​​യോ​​ള​​യും നേ​​ര്‍​ക്കു​​നേ​​ര്‍ വ​​രു​​ന്നു എ​​ന്ന​​താ​​ണ്. മാ​​നേ​​ജ​​ര്‍​മാ​​രാ​​യി ഇ​​രു​​വ​​രും നേ​​ര്‍​ക്കു​​നേ​​ര്‍ ഇ​​റ​​ങ്ങു​​ന്ന ആ​​ദ്യ മ​​ത്സ​​ര​​മാ​​ണിത്. ആ​​ശാ​​നെ​​തി​​രേ ശി​​ഷ്യ​​ന്‍ എ​​ന്ന​​താ​​ണ് ഇ​​രു​​വ​​രും ത​​മ്മി​​ലു​​ള്ള മു​​ഖാ​​മു​​ഖ​​ത്തി​​ന്‍റെ പ്ര​​ത്യേ​​ക​​ത.

ജ​​ര്‍​മ​​ന്‍ ക്ല​​ബ്ബാ​​യ ബ​​യേ​​ണ്‍ മ്യൂ​​ണി​​ക്കി​​ന്‍റെ ക​​ളി​​ക്കാ​​രാ​​നി​​യി​​രു​​ന്ന​​പ്പോ​​ള്‍ സാ​​ബി അ​​ലോ​​ണ്‍​സോ​​യു​​ടെ ആ​​ശാ​​നാ​​യി​​രു​​ന്നു പെ​​പ് ഗ്വാ​​ര്‍​ഡി​​യോ​​ള. 2014-16 കാ​​ല​​ഘ​​ട്ട​​ത്തി​​ലാ​​യി​​രു​​ന്നു അ​​ലോ​​ണ്‍​സോ​​യെ ഗ്വാ​​ര്‍​ഡി​​യോ​​ള പ​​രി​​ശീ​​ലി​​പ്പി​​ച്ച​​ത്. ഗ്വാ​​ര്‍​ഡി​​യോ​​ള​​യു​​ടെ ശി​​ക്ഷ​​ണ​​ത്തി​​ല്‍ അ​​സോ​​ണ്‍​സോ 79 മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ ബ​​യേ​​ണ്‍ ജ​​ഴ്‌​​സി അ​​ണി​​ഞ്ഞു. അ​​തി​​ല്‍ 58 എ​​ണ്ണം ജ​​യി​​ച്ചു.

12 മ​​ത്സ​​രം സ​​മ​​നി​​ല​​യി​​ലാ​​യി. ഒ​​മ്പ​​ത് എ​​ണ്ണ​​ത്തി​​ല്‍ മാ​​ത്ര​​മാ​​യി​​രു​​ന്നു പ​​രാ​​ജ​​യ​​പ്പെ​​ട്ട​​ത്. പെ​​പ്പി​​ന്‍റെ ശി​​ഷ്യ​​നാ​​യി​​രു​​ന്ന​​തി​​നാ​​ല്‍ അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ ത​​ന്ത്ര​​ങ്ങ​​ളെ​​ക്കു​​റി​​ച്ച് സാ​​ബി​​ക്ക് മു​​ന്‍​പ​​രി​​ച​​യ​​മു​​ണ്ടെ​​ന്ന​​താ​​ണ് വാ​​സ്ത​​വം. ലാ ​​ലി​​ഗ​​യി​​ല്‍ നി​​ല​​വി​​ല്‍ ര​​ണ്ടാം സ്ഥാ​​ന​​ത്തു​​ള്ള റ​​യ​​ലി​​ന്‍റെ മാ​​നേ​​ജ​​ര്‍ സ്ഥാ​​ന​​ത്തു​​നി​​ന്ന് അ​​ലോ​​ണ്‍​സോ​​യെ പു​​റ​​ത്താ​​ക്ക​​ണ​​മെ​​ന്ന ആ​​വ​​ശ്യ​​വും ഇ​​തി​​നോ​​ട​​കം ഉ​​യ​​ര്‍​ന്നി​​ട്ടു​​ണ്ട്. പ​​ഴ​​യ ആ​​ശാ​​നെ​​തി​​രാ​​യ മ​​ത്സ​​രം അ​​ലോ​​ണ്‍​സോ​​യ്ക്ക് നി​​ല​​നി​​ല്‍​പ്പി​​നു​​ള്ള പോ​​രാ​​ട്ടം​​കൂ​​ടി​​യാ​​ണെ​​ന്നു ചു​​രു​​ക്കം.

15-ാം മു​​ഖാ​​മു​​ഖം

യു​​വേ​​ഫ ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗി​​ല്‍ റ​​യ​​ല്‍ മാ​​ഡ്രി​​ഡും മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി​​യും നേ​​ര്‍​ക്കു​​നേ​​ര്‍ ഇ​​റ​​ങ്ങു​​ന്ന​​ത് ഇ​​തു 15-ാം ത​​വ​​ണ. ക​​ഴി​​ഞ്ഞ 14 ഏ​​റ്റു​​മു​​ട്ട​​ലു​​ക​​ളി​​ല്‍ അ​​ഞ്ച് ജ​​യ​​വു​​മാ​​യി മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി​​യാ​​ണ് മു​​ന്നി​​ല്‍. റ​​യ​​ലി​​ന് നാ​​ല് ജ​​യം മാ​​ത്ര​​മാ​​ണ് നേ​​ടാ​​ന്‍ സാ​​ധി​​ച്ച​​ത്. അ​​ഞ്ച് മ​​ത്സ​​രം സ​​മ​​നി​​ല​​യി​​ല്‍ ക​​ലാ​​ശി​​ച്ചു. അ​​വ​​സാ​​നം നേ​​ര്‍​ക്കു​​നേ​​ര്‍ ഇ​​റ​​ങ്ങി​​യ ര​​ണ്ട് മ​​ത്സ​​ര​​ങ്ങ​​ളി​​ലും റ​​യ​​ല്‍ മാ​​ഡ്രി​​ഡി​​നാ​​യി​​രു​​ന്നു ജ​​യം.

36 ടീ​​മു​​ക​​ള്‍ മ​​ത്സ​​രി​​ക്കു​​ന്ന ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗ് സ്റ്റാ​​ന്‍​ഡിം​​ഗി​​ല്‍, അ​​ഞ്ച് മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍​നി​​ന്ന് 12 പോ​​യി​​ന്‍റു​​മാ​​യി അ​​ഞ്ചാ​​മ​​താ​​ണ് റ​​യ​​ല്‍ മാ​​ഡ്രി​​ഡ്. 10 പോ​​യി​​ന്‍റു​​മാ​​യി മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി ഒ​​മ്പ​​താ​​മ​​തും.

Latest News

Corehub Up